Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imran Khan

ഇ​മ്രാ​ൻ ഖാ​ന് ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം; പാ​ക്കി​സ്ഥാ​ന് ക​ത്ത​യ​ച്ച് ഗ​വാ​സ്ക​റും ക​പി​ൽ ദേ​വും ഉ​ൾ​പ്പെ​ടെ 14 പ്ര​മു​ഖ​ർ

ലാ​ഹോ​ർ: ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ ഇ​മ്രാ​ൻ ഖാ​ന് അ​ടി​യ​ന്ത​ര​മാ​യി മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ ലോ​ക ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ പാ​കി​സ്ഥാ​ൻ സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ചു. ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ​ങ്ങ​ളാ​യ സു​നി​ൽ ഗ​വാ​സ്ക​ർ, ക​പി​ൽ ദേ​വ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ക്രി​ക്ക​റ്റ് കാ​യി​ക ലോ​ക​ത്തെ 14 പ്ര​മു​ഖ​രാ​ണ് ക​ത്തി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​നി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഇ​മ്രാ​ൻ ഖാ​ന്‍റെ വ​ല​തു​ക​ണ്ണി​ന്‍റെ കാ​ഴ്ച​ശ​ക്തി 85 ശ​ത​മാ​ന​ത്തോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ജ​യി​ൽ അ​ധി​കൃ​ത​ർ മ​തി​യാ​യ ചി​കി​ത്സ ന​ൽ​കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ പാ​ക് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ഇ​മ്രാ​ൻ ഖാ​ന്‍റെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക, കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​ൻ അ​നു​വ​ദി​ക്കു​ക, ത​ട​വു​കാ​ർ​ക്ക് അ​ർ​ഹ​മാ​യ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക, കൃ​ത്യ​മാ​യ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

സു​നി​ൽ ഗ​വാ​സ്ക​ർ, ക​പി​ൽ ദേ​വ് എ​ന്നി​വ​രെ കൂ​ടാ​തെ അ​ല​ൻ ബോ​ർ​ഡ​ർ, സ്റ്റീ​വ് വോ, ​ഗ്രെ​ഗ് ചാ​പ്പ​ൽ, മൈ​ക്ക​ൽ ആ​ത​ർ​ട്ട​ൺ, ഡേ​വി​ഡ് ഗോ​വ​ർ, ക്ലൈ​വ് ലോ​യ്ഡ് തു​ട​ങ്ങി ക്രി​ക്ക​റ്റ് ലോ​ക​ത്തെ പ്ര​മു​ഖ​രാ​യ 14 മു​ൻ ക്യാ​പ്റ്റ​ന്മാ​രാ​ണ് ക​ത്തി​ൽ ഒ​പ്പി​ട്ട​ത്.

ഈ ​നീ​ക്ക​ത്തി​ലൂ​ടെ പാ​കി​സ്ഥാ​ൻ സ​ർ​ക്കാ​രി​ന് മേ​ൽ അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​ക്കാ​നാ​ണ് ക്രി​ക്ക​റ്റ് ലോ​കം ല​ക്ഷ്യ​മി​ടു​ന്ന​ത്.

 

 

International

ഇ​മ്രാ​ൻ ഖാ​ൻ മ​രി​ച്ചെ​ന്ന അ​ഭ്യൂ​ഹം; പാ​ക്കി​സ്ഥാ​നി​ൽ പ്ര​ക്ഷോ​ഭ​മെ​ന്ന് റി​പ്പോ​ർ​ട്ട്

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​മ്രാ​ൻ ഖാ​ൻ ജ​യി​ലി​ൽ മ​രി​ച്ചു​വെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ പാ​ക്കി​സ്ഥാ​നി​ൽ പ്ര​ക്ഷോ​ഭ​മെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​ക്-​ഇ-​ഇ​ൻ​സാ​ഫ് (പി​ടി​ഐ) പ്ര​വ​ർ​ത്ത​ക​ർ റാ​വ​ൽ​പി​ണ്ടി​യി​ലെ അ​ഡി​യാ​ല ജ​യി​ലി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ത​ടി​ച്ചു​കൂ​ടി.

പ്ര​വ​ർ​ത്ത​ക​ർ ജ​യി​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ അ​വ​ർ ശ്ര​മി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​മ്രാ​ൻ ഖാ​നെ കാ​ണാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​രി​മാ​രാ​യ നൊ​റീ​ൻ ഖാ​ൻ, അ​ലീ​മ ഖാ​ൻ, ഉ​സ്മ ഖാ​ൻ എ​ന്നി​വ​ർ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്കും അ​നു​യാ​യി​ക​ൾ​ക്കും ഒ​പ്പം സെ​ൻ​ട്ര​ൽ ജ​യി​ലി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

കു​ത്തി​യി​രി​പ്പ് സ​മ​ര​മാ​യി ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​ങ്ങ​ൾ മ​ജ്‌​ലി​സ് വ​ഹ്ദ​ത്ത്-​ഇ-​മു​സ്‌​ലീ​മീ​ന്‍റെ (എം​ഡ​ബ്ല്യു​എം) നേ​താ​വ് അ​ല്ലാ​മ രാ​ജ നാ​സി​റി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് അ​വ​സാ​നി​പ്പി​ച്ചു.

അ​ധി​കൃ​ത​രു​മാ​യി ഒ​രു സം​ഭാ​ഷ​ണ​വും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ഇ​മ്രാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​രി അ​ലീ​മ പ​റ​ഞ്ഞ​താ​യി ഡോ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്തു. "ആ​ർ​ക്ക​റി​യാം, ഒ​രു​പ​ക്ഷേ ഇ​മ്രാ​നെ സ്ഥ​ലം മാ​റ്റി​യി​രി​ക്കാം. എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ർ ഞ​ങ്ങ​ളെ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത്?'. അ​ലീ​മ ചോ​ദി​ച്ചു.

എ​ല്ലാ ആ​ഴ്ച​യും ഇ​മ്രാ​ൻ ഖാ​നെ സ​ന്ദ​ർ​ശി​ക്കാ​ൻ സ​ഹോ​ദ​രി​മാ​ർ​ക്ക് കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​മ്രാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​രി​മാ​രും പി​ടി​ഐ പ്ര​വ​ർ​ത്ത​ക​രും ജ​യി​ലി​ന് മു​ന്നി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം.

 

International

ഇ​മ്രാ​ൻ ഖാ​ൻ ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ടോ..‍? അ​ഭ്യൂ​ഹം ശ​ക്തം

ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ മ​രി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല.

ബ​ലൂ​ചി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. റാ​വ​ല്‍​പി​ണ്ടി​യി​ലെ അ​ഡി​യാ​ല ജ​യി​ലി​ലാ​ണ് ഇ​മ്രാ​ൻ ഖാ​ൻ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​ക് ഇ-​ഇ​ൻ​സാ​ഫ് (പി​ടി​ഐ) ത​ല​വ​നാ​യ ഇ​മ്രാ​ൻ ഖാ​ൻ 2023 ഓ​ഗ​സ്റ്റ് മു​ത​ൽ ജ​യി​ലി​ലാ​ണ്.

അ​തേ​സ​മ‍​യം, ജ​യി​ലി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ശ്ര​മി​ച്ച സ​ഹോ​ദ​രി​മാ​ർ​ക്ക് പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റു. ഇ​മ്രാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​രി​മാ​രാ​യ നൊ​റീ​ന്‍ ഖാ​ന്‍, അ​ലീ​മ ഖാ​ന്‍, ഉ​സ്മ ഖാ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പോ​ലീ​സി​ന്‍റെ മ​ര്‍​ദ​ന​മേ​റ്റ​ത്.

റാ​വ​ല്‍​പി​ണ്ടി​യി​ലെ അ​ഡി​യാ​ല ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഇ​മ്രാ​ൻ ഖാ​നെ കാ​ണാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് ത​ങ്ങ​ളെ​യും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ​യും പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം.

മ​രി​ച്ചെ​ന്ന ആ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ ഇ​മ്രാ​ന്‍റെ നൂ​റ് ക​ണ​ക്കി​ന് അ​നു​യാ​യി​ക​ളും ജ​യി​ലി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് പോ​ലീ​സ് ത​ങ്ങ​ളെ മ​ര്‍​ദി​ച്ച​തെ​ന്നും ഇ​മ്രാ​ന്‍റെ സ​ഹോ​ദ​രി​മാ​ര്‍ പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍​ക്കി​ടെ റോ​ഡി​ല്‍ ത​ങ്ങ​ളും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യോ നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​രു പ്ര​വ​ര്‍​ത്ത​ന​മോ ഒ​ന്നും ത​ങ്ങ​ളു​ടെ​യോ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യോ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല.

രാ​ത്രി തെ​രു​വ് വി​ള​ക്കു​ക​ള്‍ അ​ണ​ച്ച ശേ​ഷം പോ​ലീ​സ് ക്രൂ​ര​മാ​യ മ​ര്‍​ദ​ന​മാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്. 71 വ​യ​സാ​യ ത​ന്നെ അ​വ​ര്‍ മു​ടി​ക്ക് പി​ടി​ച്ച് നി​ല​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചാ​ണ് മ​ര്‍​ദി​ച്ച​ത്. ത​നി​ക്ക് സാ​ര​മാ​യ പ​രി​ക്ക് പ​റ്റി​യെ​ന്നും പോ​ലീ​സ് മേ​ധാ​വി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ അ​വ​ര്‍ പ​റ​യു​ന്നു.

Latest News

Up